ഡിസംബര്‍ മാസത്തിലെ ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണ വില. വെള്ളിയാഴ്ച സ്വര്‍ണ വില പവന് 200 രൂപയുടെ കുറഞ്ഞു. 56,920 രൂപയിലാണ് വ്യാപാരം. ഗ്രാമിന് 25 രൂപ കുറഞ്ഞ് 7,115 രൂപയിലെത്തി. ഇന്നലെ 80 രൂപ വര്‍ധിച്ച് 57120 രൂപയിലായിരുന്നു സ്വര്‍ണ വില.
ഡിസംബര്‍ മാസം ആരംഭിച്ച് ആറു ദിവസം പിന്നിടുമ്പോഴേക്കും സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടമാണ് . 57,200 രൂപയില്‍ വ്യാപാരം തുടങ്ങിയ സ്വര്‍ണം 56,720 രൂപയിലേക്ക് താഴ്ന്നിരുന്നു. 57,040 രൂപയിലേക്കും പിന്നീട് 57,120 രൂപയിലേക്കും വര്‍ധിച്ച ശേഷമാണ് ഇന്ന് സ്വര്‍ണ വില താഴ്ന്നത്.
രാജ്യാന്തര വിലയിലെ ഏറ്റകുറച്ചിലാണ് കേരളത്തിലും സ്വര്‍ണ വിലയെ ബാധിച്ചത്. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് അരശതമാനത്തോളം ഇടിവില്‍ 2,642 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
10 ശതമാനം പണിക്കൂലി വരുന്ന ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ ഇന്ന് കേരളത്തില്‍ 64,500 രൂപയോളം നല്‍കണം. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് ഇത്. സ്വര്‍ണാഭരണത്തിന്‍റെ ഡിസൈന്‍ അനുസരിച്ചാകും പണിക്കൂലി ചുമത്തുക.
5, 10 ശതമാനം പണിക്കൂലിയില്‍ സാധാരണ സ്വര്‍ണാഭരണം ലഭിക്കും. 45 രൂപയാണ് ഹാള്‍മാര്‍ക്ക് ചാര്‍ജ്. ഇതിന് 18 ശതാമാനം ജിഎസ്ടി സഹിതം 53.10 രൂപ നല്‍കണം. ഇതെല്ലാം ചേര്‍ത്ത തുകയ്ക്ക് മുകളില്‍ മൂന്ന് ശതമാനം ജിഎസ്ടി നല്‍കണം.