നിപ്പ വൈറസ് ബാധ വയനാട്ടിലേക്കുള്ള ടൂറിസം മേഖലയെയും നേരിയ രീതിയില്‍ ബാധിച്ചു. വിനോദസഞ്ചാരികളുടെ വരവില്‍ വരും ദിവസങ്ങളില്‍ കാര്യമായ കുറവുണ്ടാകുമോ എന്ന് ആശങ്കയുണ്ട്.
വേനലവധിയായതില്‍ കഴിഞ്ഞ ഒന്നരമാസമായി വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിരുന്നു. വരും ദിവസങ്ങളിലും ഈ ഒഴുക്കുണ്ടാകുമെന്നായിരുന്നു കരുതിയത്. ഇത്തവണ വരള്‍ച്ച കാര്യമായി ബാധിക്കാത്തതും ടൂറിസം മേഖലയ്ക്ക് ഗുണകരമായി.ടൂറിസം വകുപ്പിന്റെ വരുമാനവും കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ നിപ്പവൈറസിനെക്കുറിച്ചുള്ള ഭീതി വിനോദസഞ്ചാരമേഖലയെ ബാധിക്കുമോ എന്നാണ് ആശങ്ക.നിപ്പവൈറസ് കാരണം മരണങ്ങളുണ്ടായ കോഴിക്കോട് ജില്ലയോട് ചേര്‍ന്ന് നില്‍ക്കുന്ന ജില്ലയാണ് വയനാട്. എന്നാല്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും അധികൃതര്‍ പറഞ്ഞു. വവ്വാലുകള്‍ കൂട്ടത്തോടെ പാര്‍ക്കുന്ന മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
വയനാടുമായി അതിര്‍ത്തി പങ്കിടുന്ന ഇതരസംസ്ഥാന ചെക്പോസ്റ്റുകളില്‍ ആരോഗ്യ പരിശോധന ശക്തമാക്കിയിട്ടുണ്ട്.