women-phone-call

വോയ്‌സ് കോളുകൾക്കും എസ്എംഎസുകൾക്കും മാത്രമായി പ്രത്യേക റീചാർജ് പ്ലാനുകൾ ആരംഭിച്ച് ടെലികോം കമ്പനികള്‍. ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (12-ാം ഭേദഗതി) റെഗുലേഷൻ ആക്ടിൽ ട്രായ് മാറ്റങ്ങൾ വരുത്തിയതതോടെയാണ് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായത്. എയര്‍ടെലും ജിയോയും വിഐയും പ്ലാന്‍ അവതരിപ്പിച്ചിട്ടുണ്ട്.  

എയര്‍ടെല്‍ 499 രൂപയുടെയും 1959 രൂപയുടെയും രണ്ട് പ്ലാനുകളാണ് അവതരിപ്പിച്ചത്. 499 രൂപയുടെ പ്ലാനില്‍ 84 ദിവസത്തേക്ക് 900 എസ്എംഎസും അണ്‍ലിമിറ്റഡ് വോയിസ് കോളുമാണ് എയര്‍ടെല്‍ നല്‍കുന്നത്. 1,959 രൂപയുടെ പാക്കില്‍ അണ്‍ലിമിറ്റഡ് കോളും 3600 എസ്എംഎസും 365 ദിവസത്തേക്ക് ലഭിക്കും. 

ജിയോയും രണ്ട് പ്ലാന്‍ അവതരിപ്പിച്ചിട്ടുണ്ട്. 458 രൂപയുടെ വോയിഎസ് എസ്എംഎസ് പാക്കില്‍ 84 ദിവസത്തേക്ക് 1000 എസ്എംഎസും അണ്‍ലിമിറ്റഡ് വോയിസ് കോളും ലഭിക്കും. 1958 രൂപയുടെ പ്ലാനില്‍ 365 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളിനൊപ്പം 3600 എസ്എംഎസും ജിയോ നല്‍കുന്നു. വിഐയുടെ 1460 രൂപയുടെ പ്ലാനില്‍ 270 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളും 100 എസ്എംസും ലഭിക്കും. 

മൊബൈൽ ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്ക് അനുയോജ്യമായ റീചാർജ് ഓപ്ഷൻ എന്ന നിലയ്ക്കാണ് ട്രായ് മാറ്റങ്ങൾ കൊണ്ടുവന്നത്. നേരത്തെ വോയിസ് കോള്‍ മാത്രം ആവശ്യമുള്ള ഉപഭോക്താക്കളും വോയ്സ് കോൾ, എസ്എംഎസ്, ഇന്റർനെറ്റ്, ഒടിടി സബ്സ്ക്രിപ്ഷൻ എന്നിവ ഉൾകൊള്ളുന്ന ബണ്ടിൽഡ് പ്ലാനുകള്‍ ഉപയോഗിക്കേണ്ടി വന്നിരുന്നു. ഇത് ഒഴിവാക്കാനാണ് ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (12-ാം ഭേദഗതി) റെഗുലേഷൻ ആക്ടിൽ ട്രായ് ഭേദഗതി വരുത്തിയത്. 

കമ്പനികൾ വോയിസ്, എസ്എംഎസ് എന്നിവ മാത്രമുള്ള ഒരു റീചാർജ് ഓപ്ഷനെങ്കിലും അവതരിപ്പിക്കണമെന്നും ഇതിന് 365 ദിവസത്തിൽ കൂടാത്ത കാലാവധിയും ട്രായ് നിർദ്ദേശിച്ചിരുന്നു.

ENGLISH SUMMARY:

Telecom companies like Airtel, Jio, and VI introduce voice-only prepaid recharge plans following TRAI's amendments to the Telecom Consumer Protection Act. These plans cater to users who only need voice calls and SMS without mobile data.