അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ അഡ്വാന്‍സ്ഡ് സ്ട്രോക്ക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളിലെ ഡോക്ടര്‍മാരും സ്ട്രോക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നഴ്സിങ് ജീവനക്കാരുമാണ് മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നത്. അമേരിക്കന്‍ ഹാര്‍ട്ട്  അസോസിയേഷന്റെ ഫാക്കല്‍റ്റിയാണ് ക്ലാസുകള്‍ നയിക്കുന്നത്. 'അഡ്വാന്‍സ്ഡ് സ്ട്രോക്ക് ലൈഫ് സപ്പോര്‍ട്ട് 'പദ്ധതിയിലൂടെ എല്ലാ മേഖലയിലെയും ഡോക്ടര്‍മാര്‍ക്ക് സ്ട്രോക്ക് പരിചരണത്തില്‍ വിദഗ്ധ പരിശീലനം നല്‍കുകയാണ് ലക്ഷ്യം. ആസ്റ്റര്‍ മിംസ് സി.ഒ.ഒ ലുക്മാന്‍ പൊന്മാടത്ത്, എമര്‍ജന്‍സി വിഭാഗം മേധാവി ഡോ.പി പി വേണുഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു