കൊച്ചിയിലെ സ്വയം സംരംഭകരായ വനിതകളുടെ കൂട്ടായ്മ സർക്കിൾ ഓഫ് ഡ്രീംസിന്റെ ലോഗോ പ്രദർശനം നടന്നു. സ്വന്തം നിലയിൽ ചെറുകിട ഉത്പന്നങ്ങളുടെ നിർമ്മാണവും, പ്രദർശനങ്ങളും നടത്തിയിരുന്ന പതിനാറ് വനിതകളാണ് കൂട്ടായ്മയ്ക്ക് രൂപം നൽകിയത് . അലങ്കാരവസ്തുക്കൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾക്ക് പ്രദർശന സാധ്യതകളും വിപണനവും ഉറപ്പാക്കുകയാണ് ലക്ഷ്യം. വീടുകളിലിരുന്ന് കര വിരുതിലൂടെ വരുമാനം കണ്ടെത്തുന്ന വനിതകൾക്ക്, അറിവുകൾ പങ്ക് വെയ്ക്കാനും, പുതിയ സാദ്ധ്യതകൾ കണ്ടെത്താനുമുള്ള വേദി കൂടിയാണ് ഈ കൂട്ടായ്മ.