ഗോപു നന്തിലത്ത് ജി- മാർട്ടിന്റെ 46 ആമത് ഹൈടെക്ക് ഷോ റൂം കാസർകോട് നുള്ളിപ്പാടിയിൽ പ്രവർത്തനമാരംഭിച്ചു. കാസർകോട് മുനിസിപ്പൽ ചെയർമാൻ അഡ്വ. മുനീർ ഉദ്ഘാടനം നിർവഹിച്ചു. നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, ഷൈനി ഗോപു നന്തിലത്ത്, എക്സിക്യൂട്ടിവ് ഡയറക്ടർ അർജുൻ നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഉദ്ഘാടനം പ്രമാണിച്ച് 70% വരെ ഡിസ്കൗണ്ടുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ ഗോപു നന്തിലത്ത് ഗ്രൂപ്പ് സി.ഇ.ഒ പി.എ സുബിർ, അഡ്മിനിസ്ട്രേറ്റിവ് മാനേജർ എൻ.പി ജോയ് എന്നിവരും പങ്കെടുത്തു