myg

പ്രമുഖ ഡിജിറ്റല്‍ ഗൃഹോപകരണ വിതരണക്കാരായ മൈജി കെയർ എസ്ക്ലൂസീവ്  റിപ്പയർ & സർവ്വീസ് സെന്റർ കോഴിക്കോട് പെരുമണ്ണയിൽ  പ്രവർത്തനമാരംഭിച്ചു. പെരുമണ്ണ പഞ്ചായത്ത്  പ്രസിഡന്റ് ഷാജി പുത്തലത്ത് സെന്റര്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനദിനത്തോടനുബന്ധിച്ച് സ്മാർട്ട് വാച്ച്, ഇയർബഡ്സ്, ഡിസ്പ്ലേ ചേഞ്ച്, ടച്ച് ഗ്ലാസ് റീപ്ലേസ്മെന്റ്  സേവനങ്ങള്‍ ആദ്യമെത്തിയ  65 പേർക്ക് മികച്ച ഇളവില്‍ നല്‍കി. നവംബർ 30 വരെ ഷോറൂം സന്ദർശിക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങളുമുണ്ട്. മൈജി കെയര്‍ എച്ച്.ഒ.ഡി മുഹമ്മദ്  ഷാഫി , ബിസിനസ്  ഹെഡ് രാജേഷ് നായർ  ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

MyG Care Exclusive Repair & Service Center launched in Perumanna