women

TOPICS COVERED

ജെൻഡർ ബജറ്റ് ഉയർന്നു തന്നെ. സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രയോജനം ചെയ്യുന്ന പദ്ധതികൾക്കായി 3 ലക്ഷം കോടി രൂപയിലധികം വകയിരുത്തിയിട്ടുണ്ട് .വനിത ശിശുക്ഷേമ മന്ത്രാലത്തിന്റെ വിഹിതവും 2.6 ശതമാനം വര്‍ധിപ്പിച്ചു.അതേസമയം നിര്‍ഭയ ഫണ്ട് ഉയര്‍ത്തിയത് ഒഴിച്ചാല്‍ സ്ത്രീ സുരക്ഷാ പദ്ധതികളുടെ വിഹിതം കുറഞ്ഞുവെന്ന ആരോപണം ശക്തമാണ്.  

3,27,158.44 കോടി രൂപ രൂപയാണ്  ജെൻഡർ ബജറ്റ് . മൊത്തം ബജറ്റിൻ്റെ 6.78 ശതമാനം. 2023-24 ൽ ഇത് 2,23,219.75 കോടിയായിരുന്നു. സ്ത്രീകളുടെ തൊഴിൽ രംഗത്തെ സുഗമമായ മുന്നോട്ട് പോക്കിന് വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റലുകളും ക്രെഷുകളും, നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ, സ്വാശ്രയ സംരംഭങ്ങൾക്ക് വിപണി പ്രവേശനത്തിനു വേണ്ട പ്രോത്സാഹനം ഗ്രാമീണ സ്ത്രീകൾക്ക് കൃഷിക്കായി ഡോൺ പരിശീലനം നൽകുന്ന നമോ ഡ്രോൺ ദീദി പദ്ധതിക്ക് 500 കോടി രൂപ എന്നിങ്ങനെ പോകുന്നു പ്രഖ്യാപനങ്ങൾ. 

കുട്ടികളുടെ സാമ്പത്തികഭദ്രത ഉറപ്പാൻ എൻപിഎസ് വാത്സല്യ യോജന. സാധാരണ എൻപിഎസിലേക്ക് മാറ്റാൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി. ഇതെല്ലാം പ്രഖ്യാപിച്ചപ്പോൾ  സ്ത്രീ സുരക്ഷക്കായി ചിലവഴിക്കുന്ന തുകയിൽ  കുറവുണ്ടായി എന്നാണ് ആരോപണം. സേഫ് സിറ്റി പദ്ധതിക്ക് അനുവദിച്ച തുക 214.44 കോടിയായി കുറഞ്ഞു.. എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റത്തിൻ്റെ വിഹിതം 221 കോടി രൂപയിൽ നിന്ന്  150 കോടിയായി താഴ്ന്നു എന്നിങ്ങനെയാണ് വിമർശനം. 

 

ആഭ്യന്തര മന്ത്രാലയത്തിന്  കീഴിലുള്ള ബജറ്റ് 1,105 കോടി രൂപയായതും  നിർഭയ ഫണ്ട് വിഹിതം 200 കോടിയായി ഇരട്ടിപ്പിച്ചതും  വിമർശനത്തിന് മറുപടിയായി സര്ർക്കാർ ഉയർത്തിക്കാട്ടുന്നു.വനിതാ ശിശുക്ഷേമ മന്ത്രാലയത്തിൻ്റെ വിഹിതം  2.5 ശതമാനം വർധിപ്പിച്ച് 26092.19 കോടി രൂപയാക്കിയിട്ടുണ്ട്. പോഷകാഹാര പദ്ധതികളായ സാക്ഷം അംഗൻവാടി, പോഷൻ എന്നിവയ്ക്കാണ് കൂടുതൽ തുക നീക്കിവച്ചിട്ടുള്ളത്.

ENGLISH SUMMARY:

Three Lakh Crore for woman in Union Budget 2024.