ഹിന്‍ഡന്‍ബര്‍ഗിന്‍റെ പുതിയ റിപ്പോര്‍ട്ട് തള്ളി സെബി മേധാവി മാധബി പുരി ബുച്ചും ഭര്‍ത്താവ് ധാവല്‍ ബുച്ചും. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. നിക്ഷേപങ്ങളെല്ലാം പരസ്യപ്പെടുത്തിയതാണ്. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്നും സെബി മേധാവി പറയുന്നു. ഹിന്‍ഡന്‍ബര്‍ഗിന് സെബി കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു, ഇതിന്‍റെ പ്രതികാരമാണ് സ്വഭാവഹത്യയെന്നും മാധബിയും ധാവല്‍ ബുച്ചും പറയുന്നു.
സെബി ചെയര്‍പേഴ്‌സന് അദാനി ഗ്രൂപ്പിന്റെ വിദേശത്തെ രഹസ്യ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന ഗുരുതര ആരോപണവുമായി ഹിന്‍ഡന്‍ബര്‍ഗ്. മാധബി ബുച്ചിനും ഭര്‍ത്താവ് ധാവല്‍ ബുച്ചിനും മൗറീഷ്യസിലും ബര്‍മുഡയിലുമായി എട്ടുലക്ഷത്തി എഴുപത്തിരണ്ടായിരം ഡോളര്‍ നിക്ഷേപമുണ്ടെന്നാണ് രേഖകള്‍ ഉദ്ധരിച്ച് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്. ഈ ബന്ധം കാരണമാണ് അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ സെബി നടപടി എടുക്കാതിരുന്നതെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.