ഇഹം ഡിജിറ്റലിന്‍റെ കോഴിക്കോട്ടെ നവീകരിച്ച ഷോറൂം മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ് ഉദ്ഘാടനം ചെയ്തു. തൊണ്ടയാട് ജംക്ഷനിലെ നവീകരിച്ച ഷോറൂമില്‍ വിവിധ ബ്രാന്‍ഡുകളിലുള്ള ഇലക്ട്രാണിക്സ് ഉപകരണങ്ങളുടേയും ഗാഡ്ജറ്റ്സുകളുടേയും ഗൃഹോപകരണങ്ങളുടേയും വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ഓണം ഓഫറുകൾക്ക് പുറമെ 5000 രൂപയുടെ എല്ലാ പര്‍ച്ചേസിനും സമ്മാനങ്ങളും ഉറപ്പാണ്. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ അബ്ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യൻ ഓപ്പറേഷൻ മാനേജിങ് ഡയറക്ടർ ഒ. അഷർ എന്നിവരും പങ്കെടുത്തു.