കൊല്ലത്ത് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിലായി. മൈലോട് സ്കൂളിലെ ഉറുദു അധ്യാപകനായ ഷെമീറാണ് പിടിയിലായത്.
പൂയപ്പള്ളി ചെറിയവെളിനല്ലൂർ മോട്ടോർകുന്ന് സ്വദേശി കുഴിവിള പുത്തൻവീട്ടിൽ ഷെമീറാണ് അറസ്റ്റിലായത്. പന്ത്രണ്ടു വയസ്സുകാരിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. മൈലോട് ഹൈസ്കൂളിലെ ഉറുദു അധ്യാപകനാണ്ഷെമീർ. കഴിഞ്ഞ ഡിസംബർ ഇരുപത്തിയൊന്നിനാണ് കേസിനാസ്പദമായത് നടന്നത്. ടൂഷന് വേണ്ടി വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി അവിടെ എത്താത്തതിനെ തുടർന്ന് ട്യൂഷൻ സെന്ററിൽ നിന്ന് മാതാപിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് പൂയപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷെമീർ കുട്ടിയുമായി കാറിൽ കറങ്ങുന്നതായി അറിഞ്ഞത്. പൊലീസ് അന്വേഷണം മനസ്സിലാക്കിയ പ്രതി കുട്ടിയെ പാതിവഴിയിൽ ഇറക്കിവിട്ടു. ഒളിവിലായിരുന്ന അധ്യാപകനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.