കോഴിക്കോട്, കോട്ടക്കല്‍ ബ്രാഞ്ചുകള്‍ക്ക് പുറമേ കണ്ണൂരിലും ഷോറും തുറന്ന് ഇലക്ട്രോണിക്സ് ഗൃഹോപകരണ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ ഇഹം ഡിജിറ്റല്‍. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് കണ്ണൂര്‍ താവക്കരയിലെ ഷോറും ഉദ്ഘാടനം ചെയ്തു. അതിനൂതനവും മികച്ചതുമായ നിരവധി ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങളുടെ വിപുലമായ ശേഖരവുമായാണ് മൂന്നാം ഷോറും തുറന്നത്. ഓണം ഓഫറുകളും ഒരുക്കിയിട്ടുണ്ട്. മികച്ച സേവനവും അനുഭവവുമാണ് ഇഹം ഡിജിറ്റല്‍ ഉറപ്പുനല്‍കുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു