rambo-cricus-kochi

TOPICS COVERED

ഓണാഘോഷത്തോടനുബന്ധിച്ച് കൊച്ചിയിൽ സർക്കസ് മേള തുടങ്ങി. വിനോദവും സാഹസികതയും ചേർത്ത് വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ അരങ്ങേറും. കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ സെപ്റ്റംബർ 22 വരെയാണ് റാംബോ സർക്കസ്. 

 

കൂടാരത്തിലെ സർക്കസിൽ നിന്ന് വ്യത്യസ്തമായി എ സി ഓഡിറ്റോറിയത്തിലാണ് വ്യത്യസ്ത കാഴ്ചകൾ ഒരുക്കുന്ന റാംബോ സർക്കസ്. ഒരു മണിക്കൂർ നാല്പത് മിനിറ്റ് നീളുന്ന സർക്കസിൽ സാഹസികതയും സര്‍ഗവൈഭവവും ആധുനിക സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തിയ വിസ്മയ കാഴ്ചകൾ അരങ്ങേറും. 

എൽ.ഇ.ഡി ആക്ട്, ലേസർ മാൻ, റിംഗ് ഹെഡ് ബാലൻസ്, ബബിൾ ഷോ, സ്‌കേറ്റിംഗ്, ബൗൺസ് ബാൾ, തുടങ്ങി നിരവധി ഇനങ്ങളാണ് അവതരിപ്പിക്കുക. കോമാളികളുടെ പ്രകടനങ്ങളുമുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലേതിന് സമാനമായ ലേസർ ഷോ യാണ് ഒരുക്കിയിരിക്കുന്നത്. 

കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ ആരംഭിച്ച സർക്കസ് 22വരെ നീളും. ഉച്ചയ്ക്ക് ഒന്നരയ്ക്കും വൈകിട്ട് നാലരയ്ക്കും രാത്രി ഏഴരയ്ക്കുമായി മൂന്ന് പ്രദർശനങ്ങളുണ്ടാകും. ശനി ഞായർ ദിവസങ്ങളിൽ നാല് പ്രദർശനങ്ങളും ഉണ്ടാകും. ബുക്ക് മൈ ഷോ വഴിയും, കൺവെൻഷൻ സെന്ററിലെ കൗണ്ടറിൽ നിന്നും ടിക്കറ്റുകൾ സ്വന്തമാക്കാം. 300 രൂപ മുതൽ 1200 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. 

ENGLISH SUMMARY:

Rambo Circus started at Kochi Gokulam convention center.