റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി കേദാര്‍നാഥ്, ബദ്‌രീനാഥ് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി. ദീപാവലിക്ക് മുന്നോടിയായാണ് മുകേഷ് അംബാനി ക്ഷേത്രദര്‍ശനം നടത്തിയത്. ഇരുക്ഷേത്രങ്ങള്‍ക്കുമായി അദ്ദേഹം അഞ്ചു കോടി രൂപ സംഭാവന നല്‍കി. വന്‍ സുരക്ഷാവലയത്തിലായിരുന്നു അദ്ദേഹത്തിന്‍റെ സന്ദര്‍ശനം. കഴിഞ്ഞ വര്‍ഷം മകന്‍ അനന്ത് അംബാനിക്കും മരുമകള്‍ രാധിക മെര്‍ച്ചന്‍റിനും ഒപ്പമായിരുന്നു മുകേഷ് അംബാനി ക്ഷേത്രത്തിലെത്തിയത്. 2022ല്‍ സന്ദര്‍ശനം നടത്തിയപ്പോഴും അഞ്ചു കോടി രൂപ ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കിയിരുന്നു.