സമ്പന്നതയിൽ ഇന്ത്യയിൽ മുകേഷ് അംബാനിയെ വല്ലാൻ ആരുമില്ല. ഏഷ്യയിലും കഥ മറിച്ചില്ല. കഴിഞ്ഞ അഞ്ചു വ്യാപാര ദിവസത്തിനിടെ അംബാനിയുടെ റിലയൻസ് സാമ്രാജ്യം വിപണി മൂല്യത്തിൽ കൂട്ടിച്ചേർത്തത് 35860.79 കോടി രൂപയാണ്. ഇന്ത്യയിൽ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന് 17.48 ലക്ഷം കോടി രൂപയാണ് വിപണി മൂല്യം.
67 കാരനായ മുകേഷ് അംബാനിയുടെ വ്യക്തിഗത ആസ്തിയിലും വർധനവ് കാണാനുണ്ട്. 102.1 ബില്യൺ ഡോളറുമായി ലോക സമ്പന്നരിൽ 17മതാണ് അംബാനി. 56.3 കോടി ഡോളർ (4617.55 കോടി രൂപ) അദ്ദേഹത്തിൻറെ ആസ്തിയിൽ വർധനയുണ്ടായി.
തിങ്കളാഴ്ച റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ നേട്ടത്തിലാണ്. 0.63 ശതമാനം നേട്ടത്തിൽ 1,300 രൂപയിലാണ് ഓഹരിയുടെ വ്യാപാരം. എടിഎഫ്, ക്രൂഡ് ഉത്പ്പന്നങ്ങൾ, പെട്രോൾ ഡീസൽ ഉത്പ്പന്നങ്ങൾ എന്നിവയ്ക്കുള്ള വിൻഡ്ഫോൾ ടാക്സ് കേന്ദ്ര സർക്കാർ തിങ്കളാഴ്ച ഒഴിവാക്കിയത് ഓഹരിക്ക് അനുകൂലമാണ്.