• 83,000 കോടി രൂപയുടെ ഓഹരികള്‍ വിറ്റ് വിദേശ നിക്ഷേപകര്‍
  • പ്രീയം ഐടി ഓഹരികളോട്

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപകരുടെ പിന്മാറ്റം വലിയ ആശങ്കയാണ്. സെപ്റ്റംബര്‍ 17 വരെയുള്ള കണക്ക് പ്രകാരം ഏകദേശം 83,000 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചെന്നാണ് കണക്ക്.

Also Read: പ്രതിദിനം 6 ലക്ഷം പേരെത്തുന്ന ലുലു സാമ്രാജ്യം; എങ്ങനെ ഓഹരിക്ക് അപേക്ഷിക്കാം 

2020 ല്‍ കോവിഡ് കാലത്തേക്കാള്‍ വലിയ പിന്മാറ്റം ഒക്ടോബറില്‍ കണ്ടു. ശക്തമായ വില്‍പ്പന തുടരുമ്പോഴും ചില ഓഹരികളുടെ ഷെയര്‍ഹോള്‍ഡിങ് പാറ്റേണ്‍ നോക്കിയാല്‍ വിദേശ നിക്ഷേപകര്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കുന്നതായി കാണാം.

വിദേശ നിക്ഷേപകര്‍ക്ക് പ്രീയം ഐടി ഓഹരികളോടാണ്. നിഫ്റ്റി ഐടി സൂചികയിലെ രണ്ട് ഓഹരികളില്‍ ഒഴികെ വിദേശ നിക്ഷേപകര്‍ പങ്കാളിത്തം വര്‍ധിപ്പിക്കുന്നുണ്ട്.

സെപ്റ്റംബര്‍ പാദത്തിലെ ഷെയര്‍ഹോള്‍ഡിങ് ഡാറ്റ പാറ്റേണ്‍ പ്രകാരം ഇന്‍ഫോസിസിലെ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം 0.54 ശതമാനം ഉയര്‍ന്ന് 33.28 ശതമാനത്തിലെത്തി. ടിസിഎസില്‍ 0.31 ശതമാനം ഉയര്‍ന്ന് 12.66 ശതമാനമായി ഓഹരി പങ്കാളിത്തം. 

Also Read: അംബാനിയുടെ തീരുമാനം തെറ്റിയോ? ജിയോയിൽ നിന്ന് വലിയ കൊഴിഞ്ഞുപോക്ക്; തിരിച്ചടി?

ടെക് മഹീന്ദ്രയിലെ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം 0.40 ശതമാനം ഉയര്‍ന്ന് 23.67 ശതമാനവും. എച്ച്സിഎല്ലിലേത് 0.22 ശതമാനം വര്‍ധിപ്പിച്ച് 18.67 ശതമാനവുമായി. വിപ്രോ, ോകഫോര്‍ജ്, എൽടിഐ മൈൻഡ്ട്രീ, പെര്‍സിസ്റ്റന്‍റ് സിസ്റ്റം എന്നിവയിലും വിദേശ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിച്ചിട്ടുണ്ട്.

നിഫ്റ്റി ഐടിയിലെ രണ്ട് ഓഹരികളില്‍ എൽആൻഡ്ടി ടെക്നോളജി സർവീസസ്, എംഫാസിസ് എന്നിവയിലെ ഓഹരി പങ്കാളിത്തം മാത്രമാണ് വിദേശ നിക്ഷേപകര്‍ കുറച്ചത്. 

മ്യൂച്വല്‍ ഫണ്ടുകളും ഐടി ഓഹരികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. കോഫോർജ്, ഇന്‍ഫോസിസ്, എംഫസിസ് ഓഹരികളിലാണ് ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചത്. എന്നാല്‍ റീട്ടെയില്‍ നിക്ഷേപകര്‍ ഇന്ത്യയിലെ 10 മുൻനിര ഐടി കമ്പനികളിലും ഓഹരി പങ്കാളിത്തം കുറയ്ക്കുകയാണുണ്ടായത്. യുഎസില്‍ പലിശ നിരക്ക് കുറയ്ക്കുന്നത് നേട്ടമാകുന്നത് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കാണ്.

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)

ENGLISH SUMMARY:

Foreign investors increased their investments in IT stocks despite ongoing sales.