തിരുവനന്തപുരം-പൂനെ സെക്ടറിൽ ഇൻഡിഗോ എയർലൈൻസ് പ്രതിദിന സർവീസ് ആരംഭിച്ചു. ആദ്യ സർവീസ് നടൻ ജയറാം ഉദ്ഘാടനം ചെയ്തു.
പൂനെ - തിരുവനന്തപുരം സർവീസ് (6E-6647 ) രാത്രി 11.10 ന് പുറപ്പെട്ട് പുലർച്ചെ 01.05 ന് തിരുവനന്തപുരത്ത് എത്തും. മടക്ക വിമാനം (6E-6648 ) തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 02.40 ന് പുറപ്പെട്ട് പുലർച്ചെ 04.35 ന് പൂനെയിലെത്തും. ആഭ്യന്തര ടെർമിനലിൽ (T1) നിന്നാവും സർവീസ്.