ക്രഡായി ട്രിവാൻഡ്രം പ്രോപ്പർട്ടി എക്സ്പോ 2024 ന് തുടക്കമായി. പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെൻററിൽ വച്ച് നടക്കുന്ന എക്സ്പോ ഉദ്ഘാടനം ചെയ്തത്. നാൽപ്പത്തിലധികം ബിൽഡേഴ്സിന്റെ 14ൽ അധികം അംഗീകൃത പ്രോജക്ടുകളിൽ നിന്നും 40 ലക്ഷം മുതൽ നാലു കോടി രൂപ വരെയുള്ള അപ്പാർട്ട്മെന്റുകളും വില്ലകളും ഉൾപ്പെടുത്തിയാണ് എക്സ്പോ . ഹോം ലോണിനായി എസ്ബിഐ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. എസ് ബി ഐ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ എ ഭുവനേശ്വരി, CERA സാനിറ്ററി വെയർ ലിമിറ്റഡ് സീനിയർ ജനറൽ മാനേജർ ജയദീപ്, ക്രഡായി കേരളാ കൺവീനർ ജനറൽ എസ് എൻ രഘുചന്ദ്രൻ നായർ, ക്രഡായി തിരുവനന്തപുരം ചാപ്റ്റർ പ്രസിഡന്റ് എസ് സുരേഷ് കുമാർ, പ്രോപ്പർട്ടി എക്സ്പോയുടെ ചെയർമാൻ ബൈജു സദാശിവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.