ഇടുക്കി മൂന്നാറിലെ മാലിന്യ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശുചീകരണ ദൗത്യം നടത്തി പോളിക്യാബ് ഇന്ത്യ ലിമിറ്റഡ്. കമ്പനിയിലെ 120 ജീവനക്കാരുടെ പങ്കാളിത്തത്തോടെയായിരുന്നു പ്രവർത്തനം. മൂന്നാർ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ തുടരാനാണ് കമ്പനിയുടെ തീരുമാനം. മനോഹരവുമായ മൂന്നാറിന്റെ ശുചിത്വം കാത്ത് സൂക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് വൈസ് പ്രസിഡന്റും സോണൽ ഹെഡുമായ സെബാസ്റ്റ്യൻ മടത്തുംപടി പറഞ്ഞു.