പ്രീമിയർ സ്റ്റഡി വിദേശ കൺസൾട്ടൻസിയായ സാൽവെ മരിയയുടെ പുതിയ ബ്രാൻഡ് അംബാസിഡർമാരായി നടൻ ജയറാമും മകനും നടനുമായ കാളിദാസനും എത്തുന്നു. 2007ൽ ആരംഭിച്ച സാൽവേ മരിയയ്ക്ക് കേരളത്തിനകത്ത് 19 ശാഖകളും 200ലധികം ജീവനക്കാരും ഉണ്ട്. ആപ്ലിക്കേഷൻ ഫീസിൽ ഇളവ്, ഐഇഎൽടിഎസ് പരിശീലന ഫീസ് റീഇമ്പേഴ്സ്മെന്റ് തുടങ്ങി നിരവധി സ്കീമുകളും സാൽവേ മരിയ നൽകുന്നുണ്ട്. വ്യത്യസ്ത സർവ്വകലാശാലകൾക്കും രാജ്യങ്ങൾക്കുമായി പ്രത്യേകം മേധാവികൾ ഉള്ളതും വിദ്യാർത്ഥികൾക്ക് ഗുണകരമാകുന്നതായി കമ്പനി ഫൗണ്ടറും സിഇഒയുമായ ബോബി സെബാസ്റ്റ്യൻ കൊച്ചിയിൽ പറഞ്ഞു.