TOPICS COVERED

മുത്തൂറ്റ് മെര്‍ക്കന്റെയില്‍ ലിമിറ്റഡിന്റെ കടപ്പത്ര വില്‍പനയ്ക്ക് തുടക്കമായി. ഈ മാസം 23ന് അവസാനിക്കുന്ന ഇഷ്യുവിന്റെ മുഖവില 1,000 രൂപയും കുറഞ്ഞ നിക്ഷേപ തുക  പതിനായിരം രൂപയുമാണ്. 13.15 ശതമാനം വരെ ആകര്‍ഷകമായ പലിശ ലഭിക്കുന്നതും നിക്ഷേപത്തുക 73 മാസങ്ങള്‍ കൊണ്ട് ഇരട്ടിയാകുന്നതുമായ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് ചെയര്‍മാന്‍ മാത്യു എം.മുത്തൂറ്റ് പറഞ്ഞു. ഇഷ്യുവിലൂടെ സമാഹരിക്കുന്ന തുക സ്വര്‍ണപ്പണയ സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ ശാഖകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും സഹായകമാകുമെന്ന് എംഡി റിച്ചി  മാത്രു മുത്തൂറ്റ് അറിയിച്ചു.   -

ENGLISH SUMMARY:

Muthoot Mercantile Limited begins its debenture sales