കുട്ടികളുടെ വസ്ത്ര നിർമാണക്കാരായ പോപ്പീസ് ഗ്രൂപ്പിന്റെ എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റുകളുടെ അഞ്ചാം വാർഷികം കൊച്ചിയിൽ മാരിയറ്റ് ഹോട്ടലിൽ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്കുള്ള സ്ക്രാച്ച് ആൻഡ് വിൻ ഓഫറുകൾ സിനിമാതാരം മിയ ജോർജ് ലോഞ്ച് ചെയ്തു. ന്യൂ ബോൺ ബേബീസിനുള്ള ഗിഫ്റ്റ് ശ്രേണിയിലേക്ക് പുതിയ 4 ഗിഫ്റ്റ് പാക്കേജുകൾ കൂടി അവതരിപ്പിച്ചു. പോപ്പീസ് എം.ഡി ഷാജു തോമസ് അധ്യക്ഷനായ ചടങ്ങിൽ ബിസിനസ് ഹെഡ് സുനിൽ ജോർജ്, പോമീസ് മാനേജിങ് ഡയറക്ടർ ടി.എം മാത്യു, സീനിയർ മാർക്കറ്റിങ് മാനേജർ അനീഷ് പോത്തൻ തുടങ്ങിയവര്‍ പങ്കെടുത്തു.