ഐപിഒകളുടെ വർഷമാണ് കടന്നു പോകുന്നത്. മെയിൻബോർഡ്, എസ്എംഇ വിഭാഗങ്ങളിൽ നിന്നുമായി കമ്പനികൾ ഈ വർഷം സമാഹരിച്ചത് 1.41 ലക്ഷം കോടി രൂപയാണ്. ശരാശരി ഐപിഒയിലൂടെ സമാഹരിക്കുന്നത് 1,800 കോടി രൂപ. വർഷത്തിന്‍റെ അവസാന ആഴ്ചയിലും പ്രാഥമിക വിപണിയിൽ തിരക്ക് തന്നെ. ആറ് ലിസ്റ്റിങും മൂന്ന് ഐപിഒകളുമാണ് ഈ ആഴ്ചയിൽ വിപണിയിലെത്തുന്നത്.  

Also Read: നിക്ഷേപകരെ സമ്പന്നനാക്കിയ ഓഹരി; വാങ്ങലും വിൽപ്പനയും തടഞ്ഞ് സെബി; കയ്യിലുള്ളവർ കുടുങ്ങി 

മെയിൻ ബോർഡിൽ ഇൻഡോ ഫാം എക്യുപ്മെന്‍റും എസ്എംഇ വിഭാ​ഗത്തിൽ നിന്ന് ലിയോ ഡ്രൈ ഫ്രൂട്ട്‌സ് ആൻഡ് സ്‌പൈസസ്, ടെക്‌നികെം ഓർഗാനിക് എന്നി കമ്പനികളുടെ ഐപിഒയാണ് ഈ ആഴ്ചയുള്ളത്. ​ഗ്രേ മാർക്കറ്റിൽ വലിയ ഡിമാന്‍റ് കാണിക്കുകയാണ് ഇൻഡോ ഫാം എക്യുപ്മെന്‍റ് ഓഹരികൾ. 

ഇൻഡോ ഫാം എക്യുപ്മെന്‍റ് ഐപിഒ

ട്രാക്ടർ, പിക് ആൻഡ് ക്യാരി ക്രെയിൻ എന്നിവയുടെ നിർമാതാക്കളാണ് ചണ്ഡീഗഡിൽ നിന്നുള്ള ഇൻഡോ ഫാം എക്യുപ്മെന്‍റ്. പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 260 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഡിസംബർ മൂന്നിന് ആരംഭിക്കുന്ന ഐപിഒ ജനുവരി രണ്ടിന് അവസാനിക്കും. 86 ലക്ഷം പുതിയ ഓഹരികളും 35 ലക്ഷം ഓഹരികളുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നതാണ് ഐപിഒ.

Also Read: ഓഹരി വിപണിയിൽ നിന്നും മികച്ച നേട്ടം; പ്രമുഖരെ പിന്നിലാക്കി യൂസഫലി; 2024 ലെ നേട്ടം ഇങ്ങനെ 

204- 215 രൂപ നിലവാരത്തിലാണ് ഐപിഒ ഓഹരി വില നിശ്ചയിച്ചിരിക്കുന്നത്. നിക്ഷേപകർക്ക് 69 ഓഹരികളുള്ള ഒരു ലോട്ട് മുതൽ അപേക്ഷിക്കാം. റീട്ടെയിൽ നിക്ഷേപകർക്ക് കുറഞ്ഞത് 14,835 രൂപ ആവശ്യമാണ്. പരമാവധി 13 ലോട്ട് വരെ അപേക്ഷിക്കാം. ജനുവരി മൂന്നിനാണ് ഓഹരികളുടെ അലോട്ട്മെന്‍റ്. ഓഹരി ജനുവരി ഏഴിന് ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും. 

ഐപിഒ വഴി സമാഹരിക്കുന്ന പണം പിക് ആൻഡ് ക്യാരി ക്രെയിൻ നിർമാണ ശ്രംഖല ആരംഭിക്കാനും കടം തിരിച്ചടവ്, സബ്സിഡിയറിയായ ബറോട ഫിനാൻസിലേക്കുള്ള നിക്ഷേപം, ജനറൽ കോർപ്പറേറ്റ് നടപടികൾ എന്നിവയ്ക്കും ഉപയോ​ഗിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. 

Also Read: 'അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു കമ്പനി തന്നെയില്ല'; മിഷ്താന്‍ ഫുഡ്‌സില്‍ നടന്നത് വലിയ തട്ടിപ്പ് 

​ഗ്രേ മാർക്കറ്റ് പ്രീമിയം

ഐപിഒയ്ക്ക് മുന്നോടിയായി ഇൻഡോ ഫാം എക്യുപ്മെൻറിന്‍റ് ഓഹരിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയത്തിൽ വർധനവുണ്ട്. 80 രൂപ പ്രീമിയത്തിലാണ് ഓഹരി ഗ്രേ മാർക്കറ്റിൽ വ്യാപാരം നടക്കുന്നത്. ഇതുപ്രകാരം ഐപിഒ പ്രൈസ് ബാൻഡായ 215 രൂപയിൽ നിന്നും 37.21 ശതമാനം നേട്ടത്തിൽ 295 രൂപയിൽ ഓഹരി ലിസ്റ്റ് ചെയ്യാം. 

ആഴ്ചയുടെ ആരംഭം മൂന്ന് മെയിൻ ബോർഡ് ലിസ്റ്റിങോടെയാണ്. കരാരോ ഇന്ത്യ, സെനോറസ് ഫാർമസ്യൂട്ടിക്കൽസ്, വെൻ്റിവ് ഹോസ്പിറ്റാലിറ്റി തുടങ്ങിയ ഐപിഒകളുടെ ലിസ്റ്റിങ് തിങ്കളാഴ്ച നടക്കും. യൂണിമെക്ക് എയ്‌റോസ്‌പേസ് ആൻഡ് മാനുഫാക്ചറിങിന്‍റെ ലിസ്റ്റിങ് ചൊവ്വാഴ്ചയാണ്. എസ്എംഇ വിഭാ​ഗത്തിൽ അന്യ പോളിടെക് ഓഹരികൾ ചൊവ്വാഴ്ചയും സിറ്റിചെം ഇന്ത്യ ഓഹരികൾ ജനുവരി രണ്ടിനും ലിസ്റ്റ് ചെയ്യും. 

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

ENGLISH SUMMARY:

The final week of the year sees a busy primary market with six listings and three IPOs scheduled for this week. On the main board, Indo Farm Equipment is set to launch its IPO, while from the SME segment, Leo Dry Fruits and Spices and Technichem Organics will also debut. Indo Farm Equipment shares are witnessing significant demand in the grey market.