സ്വാന്‍റന്‍സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന പത്താമത് യൂണിമണി കപ്പ് കോര്‍പ്പറേറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ ഉദ്ഘാടനവും ട്രോഫി പ്രകാശന ചടങ്ങും സംഘടിപ്പിച്ചു. നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ട്രോഫി പ്രകാശനം ചെയ്തു. യൂണിമണി ഫിനാഷ്യല്‍ സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്‍റ് രതീഷ് ആര്‍,മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാന്‍, മുന്‍ കേരള രഞ്ജി ടീം താരങ്ങളായ ഫിറോസ്.വി.റഷീദ് ,സി.എം ദീപക് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 18 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്.