കേരളത്തിലെ ആദ്യത്തെ സ്ത്രീ നിയന്ത്രിത ഹൈടെക് റിപ്പയര്‍ സര്‍വീസ് സെന്‍ററായ കോഴിക്കോട് തൊണ്ടയാട് മൈജി കെയറിന്‍റെ മൂന്നാം വാര്‍ഷികം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സാമൂഹിക സാംസ്കാരിക രംഗത്ത് മികവ് പുലര്‍ത്തുന്ന വനിതകളെയും ആദരിച്ചു.
ഡിജിറ്റല്‍ ഗാഡ്ജറ്റ്സ്, ഹോം അപ്ലെയ്ന്‍സ് എന്നിവയുടെ സര്‍വീസ് രംഗത്ത് കൂടുതല്‍ സ്ത്രീകളെ കൊണ്ടുവരിക ലക്ഷ്യമിട്ടാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊണ്ടയാണ്ട് മൈജികെയര്‍ ആരംഭിക്കുന്നത്. സര്‍വീസ് മേഖലയില്‍ മുഴുവന്‍ സ്ത്രീകളാണെന്ന പ്രത്യേകതയും തൊണ്ടയാണ്ടിലെ മൈജി കെയറിനുണ്ട്. മൈ ജി പുതിയതായി ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജിയില്‍ സെയില്‍സ് മേഖലയിലേക്ക് വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുക്കുന്ന മുപ്പത് വനിതകള്‍ക്ക് സൗജന്യ പരിശീലനം നല്‍കും.
വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായി കുന്ദമംഗലം ഗവണ്‍മെന്‍റ് കോളജിലെ പ്രിന്‍സിപ്പളും എഴുത്തുകാരിയുമായ ജിസ്സ ജോസിനെയും, കോഴിക്കോട് വനിത പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ശ്രീസിത സി എസിനെയും ആദരിച്ചു.