സൗത്ത് ഇന്ത്യയിലെ പ്രമുഖ ഗൃഹോപകരണ-ഇലക്ട്രോണിക്-ഡിജിറ്റൽ ശൃംഖലയായ ഗോപു നന്തിലത്ത് ജി-മാർട്ടിന്റെ 56-ാമത് ഹൈടെക് ഷോറൂം തൃശൂർ വടക്കാഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു. വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് സമീപം തുടങ്ങിയ പുതിയ ഷോറൂം ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് ഉദ്ഘാടനം ചെയ്തു. ഷൈനി ഗോപു നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, എക്സിക്യുട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത് തുടങ്ങിയവർ പങ്കെടുത്തു.