രാജ്യാന്തര ഒലിവ് ക്രൗണ്‍ പുരസ്കാരങ്ങള്‍ നേടി ഓര്‍ഗാനിക് ബി.പി.എസ്. സസ്ടെയ്നബിലിറ്റി രംഗത്തെ സര്‍ഗാത്മക മികവ് ആഘോഷിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച പ്ലാറ്റ് ഫോം ആയ ഐ.എ.എ ഒലിവ് ക്രൗണ്‍ അവാര്‍ഡ്സിലാണ് ഓര്‍ഗാനിക് ബി.പി.എസ് നേട്ടം കൈവരിച്ചത്. ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രഫി ഫെസ്റ്റിവലിന് വേണ്ടി ഓര്‍ഗാനിക് ബി.പി.എസ് നടത്തിയ അഗോള പ്രചാരണം ഇന്‍റര്‍നാഷണല്‍ ക്യാമ്പയന്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു. ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷന്‍ ടു കോംബാറ്റ് ഡെസേര്‍ട്ടിഫിക്കേനുമായി സഹകരിച്ച് ഫെസ്റ്റിവല്‍ വിജയകരമായി സംഘടിപ്പിച്ചതിനാണ് രണ്ടാമത്തെ പുരസ്കാരം.മുംബൈയില്‍ നടന്ന ചടങ്ങില്‍ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ ഹര്‍ജിന്ദര്‍ കാങ് ,ആദിത്യ ബിര്‍ള ഫാഷന്‍ സി.ഇ.ഒ സംഗീത തല്‍വാനി എന്നിവരില്‍ നിന്നും ഓര്‍ഗാനിക് ബി.പി.എസ് മാനേജിങ് ഡയറക്ടര്‍ ദിലീപ് നാരയണന്‍ ,അവിനാശ് അശോക്, ജൂഡ്സണ്‍ സെലെസ്റ്റെ എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി.