income-tax-new-tax-regime

TOPICS COVERED

2023 ലെ കേന്ദ്ര ബജറ്റിൽ പുതിയ നികുതി സമ്പ്രദായത്തെ കൂടുതൽ പരിഷ്‌കരിച്ച് അവതരിപ്പിച്ചതോടെ ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കുന്നവരിൽ ഏത് നികുതി വ്യവസ്ഥ (tax regime) തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം ഉണ്ടാകാം. പുതിയ നികുതി സമ്പ്രദായത്തെ ഡിഫോൾട്ട് ആകുന്നതിനൊപ്പം നികുതി ഫയലിങ് ലളിതമാക്കുന്നതും  കുറഞ്ഞ നികുതി നിരക്കുകളും പുതിയ നികുതി സമ്പ്രദായത്തെ ആകര്‍ഷകമാക്കുന്നുണ്ട്. 

പുതിയ നികുതി സമ്പ്രദായം  ഡിഫോള്‍ട്ടാകുന്നതോടെ, റിട്ടേണ്‍ സമര്‍പ്പിക്കുമ്പോൾ പഴയതോ പുതിയതോ ആയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കുന്നില്ലെങ്കിൽ പുതിയ നികുതി സമ്പ്രദായതിന് കീഴിൽ നികുതി കണക്കാക്കും. ആവശ്യമെങ്കില്‍ നികുതിദായകന് റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതിക്ക് മുൻപ് ആവശ്യമെങ്കില്‍ പഴയ നികുതി സമ്പ്രദായം തിരഞ്ഞടുക്കാൻ സാധിക്കും.  പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുകയാണെങ്കില്‍ എന്തെല്ലാമെന്ന് നോക്കാം.

പുതിയ നികുതി സബ്രദായത്തില്‍ അടിസ്ഥാന ഇളവ് പരിധി 2.50 ലക്ഷം രൂപയില്‍ നിന്ന് 3 ലക്ഷം രൂപയായി ഉയര്‍ത്തി. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 87എ പ്രകാരമുള്ള റിബേറ്റ് പുതിയ നികുതി സബ്രദായത്തില്‍ കൂടുതല്‍ ആകര്‍ഷകമാക്കി. നേരത്തെ 5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 12,500 രൂപയായിരുന്നു റിബേറ്റ്. ഇത് 7 ലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് 25,000 രൂപയാക്കി ഉയര്‍ത്തി. 

പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന നികുതിദായകര്‍ക്ക് സെക്ഷന്‍ 87എ പ്രകാരമുള്ള നികുതി റിബേറ്റ് അടക്കം 7 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി അടയ്‌ക്കേണ്ടതില്ല. അതോടൊപ്പം ശമ്പളക്കാർക്കും പെൻഷൻകാർക്കും പുതിയ നികുതി വ്യവസ്ഥയിൽ 50,000 രൂപയുടെ  സ്റ്റാൻഡേർഡ് ഡിഡക്ഷൻ ആനുകൂല്യവും ലഭിക്കും. 

നേരത്തെ പുതിയ നികുതി സബ്രദായത്തില്‍ ആറു നികുതി സ്ലാബകളുണ്ടായത് അഞ്ചായി ചുരുക്കിയതോടെ നികുതിഘടന ലഘൂകരിച്ചു. പുതിയ നികുതി സബ്രദായത്തില് 3 ലക്ഷം വരെയുള്ള വരുമാനമുള്ള വ്യക്തികള്‍ക്ക് നികുതി അടയ്‌ക്കേണ്ടതില്ല. റിബേറ്റ് അടക്കം 7 ലക്ഷം രൂപ വരെ നികുതി നല്‍കേണ്ടതില്ല. വരുമാനം 3 ലക്ഷത്തിനും 6 ലക്ഷത്തിനും ഇടയിലുള്ള വരുമാനത്തിന് 5 ശതമാനമാണ് നികുതി. 6 ലക്ഷത്തിനും 10 ലക്ഷത്തിനിടയിലുള്ള വരുമാനത്തിന് 10 ശമാനമാണ് നികുതി. 10 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയില്‍ വരുന്ന വരുമാനത്തിന് 12 ശതമാനം നികുതി നല്‍കണം. 12 ലക്ഷം മുചല്‍ 15 ലക്ഷം വരെ 20 ശതമാനമാണ് നികുതി. 15 ലക്ഷത്തിന് മുകളിലാണെങ്കില്‍ പുതിയ നികുതി വ്യവസ്ഥയില്‍ 30 ശതമാനം നികുതി നല്‍കണം.

പുതിയ നികുതി സബ്രദായത്തിന് കീഴില്‍ നികുതി ഇളവുകളൊന്നും ലഭിക്കില്ല. നികുതി ഇളവുകള്‍ ആവശ്യമില്ലാത്ത നികുതിദായകന് കുറഞ്ഞ നികുതിയില്‍ ഏളുപ്പത്തില്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാം. പുതിയ നികുതി സബ്രദായത്തില്‍ സർചാർജ് നിരക്ക് 37 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറച്ചിട്ടുണ്ട്. 5 കോടിയിൽ കൂടുതൽ വരുമാനമുള്ള പുതിയ നികുതി സബ്രദായ തിരഞ്ഞെടുത്ത നികുതിദായകര്‍ക്കാണ് ഇത് ബാധകമാവുക. .

ENGLISH SUMMARY:

Benefits Of New Tax Regime; No Tax Up To 7 Lakhs And Low Tax Rate And Other