തിരുവനന്തപുരം പാങ്ങോട് സംസ്ഥാനസർക്കാരിന്റെ 80 ലക്ഷം രൂപയുടെ ഭാഗ്യക്കുറി സമ്മാനാർഹൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു. പാങ്ങോട് തൂറ്റിക്കൽ സ്വദേശി സജീവ് ആണ് മരിച്ചത്. ശനിയാഴ്ച സുഹൃത്തുക്കൾക്ക് മദ്യസൽക്കാരം നൽകുന്നതിനിടെയുണ്ടായ തർക്കത്തിൽ സജീവിന് വീണ് പരുക്കേറ്റിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന മായാവി സന്തോഷ് ആണ് സജീവിനെ മർദ്ദിച്ചതെന്നാണ് വിവരം. തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സജീവിനെ സഹോദരൻ എത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന് വൈകിട്ടാണ് മരണം.
Lottery winner dies under mysterious circumstances