railway1

മധുരയിലും ചെങ്കോട്ടയിലുമായാണ് ഒന്നിനു പുറകെ ഒന്നായി രണ്ട് റെയില്‍വേപൊലിസുകാര്‍ ജീവനൊടുക്കിയത്. ഒപ്പം രണ്ടു കുഞ്ഞുങ്ങള്‍ക്കും ജീവന്‍ നഷ്ടമായി. റെയില്‍വേ പൊലിസ് ഉദ്യോഗസ്ഥയായ കെ ജയലക്ഷ്മി വിവാഹബന്ധം വേര്‍പെട്ട ശേഷം രണ്ടു കുഞ്ഞുങ്ങള്‍ക്കൊപ്പം താമസിക്കുകയായിരുന്നു. 

railway2

ഇവര്‍ക്ക് കഴിഞ്ഞ ആറു വര്‍ഷമായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ സൊക്കലിംഗപാണ്ഡ്യനുമായി ബന്ധമുണ്ടായിരുന്നു. സൊക്കലിംഗപാണ്ഡ്യനും വിവാഹബന്ധം വേര്‍പെടുത്താനുള്ള നിയമപോരാട്ടത്തിലായിരുന്നു. ശേഷം ഇരുവര്‍ക്കും വിവാഹം ചെയ്യാമെന്ന കണക്കുകൂട്ടലിലായിരുന്നു. അതിനിടെ ലക്ഷങ്ങളും കാറും ജയലക്ഷ്മിയില്‍ നിന്നും സൊക്കലിംഗപാണ്ഡ്യന്‍ വാങ്ങിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെയിലാണ് സൊക്കലിംഗപാണ്ഡ്യന് മറ്റൊരു പൊലിസുദ്യോഗസ്ഥയുമായി ബന്ധമുണ്ടെന്ന് ജയലക്ഷ്മി അറിയുന്നത്. തുടര്‍ന്ന് ഈ സ്ത്രീയെ വിളിച്ച് ജയലക്ഷ്മി ഭീഷണിപ്പെടുത്തി. ഈ ഓഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. പിന്നാലെ ജയലക്ഷ്മിയെ തിരുച്ചിറപ്പള്ളിയിലേക്ക് സ്ഥലം മാറ്റി. അതിനു പിന്നാലെ ജയലക്ഷ്മി തന്റെ 11 വയസുള്ള മകള്‍ക്കും 9വയസുള്ള മകനുമൊപ്പം ട്രെയിനിനു മുന്‍പില്‍ ചാടി മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സൊക്കലിംഗപാണ്ഡ്യന്‍ ചെങ്കോട്ടയില്‍ ട്രെയിനിനു മുന്‍പില്‍ ചാടി മരിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തമ്മിലുള്ള ബന്ധവും തുടര്‍ന്നുണ്ടായ സംഭവങ്ങളും വെളിച്ചത്തുവരുന്നത്. 

railway3

 

കഴിഞ്ഞ വ്യാഴാഴ്ചയാണ് ജയലക്ഷ്മിയെന്ന റെയില്‍വേ പൊലിസ്  ഉദ്യോഗസ്ഥ രണ്ടു കുട്ടികൾക്കൊപ്പം ജീവനൊടുക്കിയത്. പിന്നാലെയാണ് സൊക്കലിംഗ പാണ്ഡ്യൻ എന്ന ആർപിഎഫ് ഉദ്യോഗസ്ഥനും ട്രെയിന് മുമ്പിൽ ചാടി മരിച്ചത്. 

Chennai shocked in Railway police death

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.