TAGS

കാസർകോട് ചെറുവത്തൂർ ഗ്രാമപഞ്ചായത്തിൽ വിതരണത്തിനായി തയ്യാറാക്കി വെച്ച റിംഗ് കമ്പോസ്റ്റുകൾ നശിപ്പിച്ച നിലയിൽ. 40 റിംഗ് കമ്പോസ്റ്റുകളാണ് രാത്രിയുടെ മറവിൽ സാമൂഹികവിരുദ്ധർ നശിപ്പിച്ചത്. ചെറുവത്തൂർ കുഴിഞ്ഞടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സൂക്ഷിച്ചിരുന്ന റിംഗ് കമ്പോസ്റ്റുകളിൽ നാല്പതെണ്ണമാണ് നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാവിലെ വെള്ളമൊഴിക്കാൻ എത്തിയ തൊഴിലാളിയാണ് ഇവ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടത്. നിർമാണ കരാർ ഏറ്റെടുത്ത മലപ്പുറം കൊണ്ടോട്ടി സ്വദേശി യാനിഷ്ക്കോ ചന്തേര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

 

ഉറവിട മാലിന്യ സംസ്കരണത്തിനായി രണ്ട് സെറ്റുകൾ വീതമുള്ള 1,450 റിംഗ് കമ്പോസ്റ്റുകളാണ് ചെറുവത്തൂർ ഗ്രാമപഞ്ചായത്തിനു വേണ്ടി ഇവിടെ തയ്യാറാക്കുന്നത്. മുപ്പത്തിമൂന്നര ലക്ഷം രൂപയുടേതാണ് പദ്ധതി. റിംഗ് കമ്പോസ്റ്റുകൾക്ക് നശിപ്പിക്കപ്പെട്ടതിലൂടെ കരാറുകാരന് 75000ത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ പറയുന്നു. ഗ്രാമപഞ്ചായത്ത് അധികൃതർ സംഭവസ്ഥലം സന്ദർശിച്ചു.

Ring composts prepared for distribution were destroyed