ganja-arrest

TOPICS COVERED

മലപ്പുറം തിരൂരിൽ 12 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികളടക്കം മൂന്നുപേര്‍ പിടിയില്‍. വില്‍പ്പനയ്ക്ക് എത്തിച്ച കഞ്ചാവ് ഓട്ടോറിക്ഷയിൽ കടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് റെയിൽവേ സ്റ്റേഷൻ സിറ്റി ജംഗ്ഷൻ റോഡിൽ നടത്തിയ പര്ിശോധനയിലാണ് 12 കിലോ കഞ്ചാവുമായി മൂവര്‍ സംഘം പിടിയിലായത്. ബംഗാൾ സ്വദേശികളായ പാറുൽ ബീബി,അർജുന ബീബി, തിരൂരങ്ങാടി തെന്നല സ്വദേശി റഫീഖുമാണ് പിടിയിലായത്. 

 

വില്‍പ്പനയ്ക്കായി  കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായ സ്ത്രീകള്‍. ഇവര്‍ കേരളത്തിലെത്തിക്കുന്ന കഞ്ചാവ് വിവിധയിടങ്ങളിലേക്ക് ഓട്ടോറിക്ഷയില്‍ എത്തിക്കുന്നത് റഫീഖാണ്. വ്യാപകമായി കഞ്ചാവ് വില്‍പ്പന നടത്തുന്നെന്ന പരാതിയിലാണ് എക്സൈസ് അന്വേഷണം ആരംഭിച്ചത്. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം.

ENGLISH SUMMARY:

Three people, including natives of Bengal, were arrested with 12 kg of ganja