വൈക്കം ഇടയാഴം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.  നിരവധി കേസുകളിൽ പ്രതിയായ പുത്തൻപാലം സ്വദേശി വിഷ്ണുവാണ് അറസ്റ്റിൽ ആയത്..മദ്യലഹരിയിൽ നഴ്സിംഗ്അസ്സിസ്റ്റൻ്റും ഭിന്ന ശേഷിക്കാരിയുമായ സിന്ധുവിനെ അസഭ്യം പറഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പരാതി 

സിന്ധുവിന്റെ പരാതിയിൽ ആശുപത്രി സംരക്ഷണ നിയമം പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത 25കാരനായ വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കി . ബൈക്കിൽ നിന്ന് വീണ് നെറ്റിക്ക് പരുക്ക് പറ്റിയെന്ന് പറഞ്ഞാണ്  വിഷ്ണു മദ്യലഹരിയിൽ കൂട്ടുകാർക്കൊപ്പം  ഇടയാഴം കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിയത്. 

ആക്രമണങ്ങളിൽ പതിവായി പരുക്കേറ്റ് എത്താറുള്ള വിഷ്ണു നഴ്സിംഗ് മുറിയിൽ വച്ചാണ് അക്രമാസ്ക്തനായത്.ചികിൽസ നൽകുന്നതിനിടെ  നഴ്സിംഗ് അസിസ്റ്റൻ്റിനെ അസഭ്യം പറഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച് ഉപകരണങ്ങൾക്ക് കേടു വരുത്തി. ആശുപത്രി അധികൃതർ നൽകിയ പരാതിക്കൊപ്പം വിഷ്ണുവിന്റെ സിസിടിവി ദൃശ്യങ്ങളും നൽകി.. ഇതോടെ സ്ഥിരം കുറ്റവാളിയായ വിഷ്ണുവിനെ പൊലീസിന് എളുപ്പം പിടികൂടാൻ സാധിച്ചു.. വിഷ്ണുവിന് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിട്ടുണ്ട്.. മറ്റ് പല കേസുകളിലും പ്രതിയാണ് 25കാരനായ വിഷ്ണു.