perumbuzhtwo

ആലപ്പുഴ മാന്നാറിലെ കലയുടെ കൊലപാതകം നടന്നത് വലിയ പെരുമ്പുഴ പാലത്തില്‍വച്ചാണെന്നാണ് പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നത്. എന്തുകൊണ്ടാണ് മാന്നാറിനടുത്തുള്ള ഈ പാലം കൊലയ്ക്ക് തിരഞ്ഞെടുത്തതെന്ന് അപ്പോള്‍ മുതല്‍ സംശയം ഉയരുന്നുണ്ടായിരുന്നു. പാലത്തില്‍വച്ച് കൊല ചെയ്ത് കാറില്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി സെപ്റ്റിക് ടാങ്കിനടിയില്‍ കുഴിച്ചുമൂടിയെന്നാണ് എഫ്ഐആറില്‍ വ്യക്തമാക്കിയ വിവരം. 

perumbuzhasix

എഫ്ഐആറില്‍ പറഞ്ഞിരിക്കുന്ന വലിയ പെരുമ്പുഴ പാലത്തില്‍വച്ചാണ് കൊല നടന്നതെന്ന് പ്രതികളും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അച്ചന്‍ കോവിലാറിനു കുറുകെയുള്ള പാലമാണ് വലിയ പെരുമ്പുഴ പാലം. തട്ടാരമ്പലത്തുനിന്നും മാന്നാറിലേക്ക് പോകാനുള്ള ഒരു പ്രധാന പാത കൂടിയാണിത്.എന്തുകൊണ്ടാവും കൊല നടത്താന്‍ ഈ പാലം തന്നെ പ്രതികള്‍ തിരഞ്ഞെടുത്തതെന്നത് സംബന്ധിച്ച് പല സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ പാലം അത്തരമൊരു ക്രൂരകൃത്യത്തിനു തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാരും പറയുന്നു. 

peumbuzhaone

കാറില്‍ ഈ പാലത്തിനടുത്തേക്ക് കലയെ കൊണ്ടുവന്ന ശേഷം  ഇതേ കാറില്‍ വച്ചുതന്നെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. വിജനമായ പ്രദേശമാണ് എന്നതു തന്നെയാണ് ഈ പാലം തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് നിഗമനം.  അധികമാളുകളൊന്നും ഇപ്പോള്‍ പോലും എത്താത്ത ഈ പാലത്തില്‍ പതിനഞ്ചു വര്‍ഷം മുന്‍പ് തെരുവുവിളക്കുകള്‍ പോലുമില്ലായിരുന്നെന്ന് നാട്ടുകാരും പറയുന്നു. അപ്പോള്‍  മാന്നാര്‍ പ്രദേശത്ത് ഇത്തരത്തിലൊരു ക്രൂരകൃത്യത്തിന് എല്ലാ സാഹചര്യവുമൊരുക്കിയ പാലമായിരുന്നു ഇതെന്ന് തന്നെ കണക്കാക്കാമെന്നാണ് നിഗമനം. ഈ പാലത്തില്‍ നിന്നും അനിലിന്റെ വീട്ടിലേക്ക് വെറും നാലു കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്.

perumbozhifour

കാറില്‍വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നുമാത്രമാണ് എഫ്ഐആറില്‍ പറയുന്നത്, കൊലപാതകം നടത്തിയ രീതികളെക്കുറിച്ചും മറ്റുമുള്ള കൂടുതല്‍ വിവരം ലഭിക്കേണ്ടതുണ്ട്. നിര്‍ണായകമായ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട്  പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ചുപേരില്‍ രണ്ടുപേരെ പൊലീസ് വെറുതെ വിട്ടിരുന്നു. 

 
According to the police FIR, the murder of Kala in Alappuzha Mannar took place at Valiya Perumpuzha Bridge:

According to the police FIR, the murder of Kala in Alappuzha Mannar took place at Valiya Perumpuzha Bridge. Since then, doubts have been rising as to why this bridge near Mannar was chosen for the killing. The information stated in the FIR is that she was killed on the bridge and took the body to home in a car and buried it under the septic tank.