pantheerankavu-case

കോഴിക്കോട് പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പൊലിസുകാരനും പ്രതി. കേസില്‍ അഞ്ചാം പ്രതിയാണ് സിവില്‍ പൊലിസ് ഓഫിസറായ ശരത് ലാല്‍. മുഖ്യപ്രതി രാഹുലിനെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന കുറ്റമാണ് ശരത് ലാലിന് മേലുള്ളത്. ഒന്നാം പ്രതിയായ രാഹുല്‍ ഒളിവിലാണ്. രാഹുലിന്‍റെ അമ്മയും സഹോദരിയുമാണ് രണ്ടും മൂന്നും പ്രതികള്‍. രാഹുലിന്‍റെ സുഹൃത്ത് രാജേഷാണ് നാലാം പ്രതി. ദിവസങ്ങള്‍ക്ക് മുമ്പാണ് രാഹുലിനെതിരായ പരാതി പിന്‍വലിച്ച് വധു സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. എന്നാലിത് രാഹുലിന്‍റെ സമ്മര്‍ദ്ധത്തെ തുടര്‍ന്നാണ് എന്നാണ് പൊലിസ് വാദം. 

 
ENGLISH SUMMARY:

Charge sheet was filed against policeman in the Panthirankau domestic violence case