TOPICS COVERED

തൃശൂര്‍ പൂച്ചെട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗര്‍ സ്വദേശി സതീഷ് ആണ് കൊല്ലപ്പെട്ടത്. പണം കടംവാങ്ങിയതിന്റെ തര്‍ക്കത്തിനിടെയാണ് മൂന്നു സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയത്. 

അര്‍ധരാത്രിയോടെയായിരുന്നു കൊലപാതകം. തൃശൂര്‍ പൂച്ചെട്ടി സ്കൂള്‍ ൈമതാനത്തിനു സമീപം വഴിയരികിലായിരുന്നു വെട്ടിക്കൊന്നത്. നടത്തറ ഐക്യനഗര്‍ സ്വദേശിയായ സതീഷ് ആണ് കൊല്ലപ്പെട്ടത്. നാല്‍പത്തിയെട്ടു വയസായിരുന്നു. കൊലക്കേസ് ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. തൃശൂര്‍ നഗരത്തിലെ ഒരു ബാറില്‍ പിറന്നാള്‍ ആഘോഷത്തിനിടെ സതീഷും സുഹൃത്തുക്കളും മദ്യപിച്ചിരുന്നു. സതീഷിന്റെ സുഹൃത്തായ ജോമോനുമായി ബാറില്‍വച്ച് തര്‍ക്കമുണ്ടായി. പിന്നീട്, പൂച്ചെട്ടിയില്‍ എത്തിയ ശേഷം ഇരുവരും വെല്ലുവളി തുടര്‍ന്നു. മദ്യലഹരിയിലായിരുന്നു ഇരുകൂട്ടരും തമ്മില്‍ തര്‍ക്കവും വക്കേറ്റവുമുണ്ടായി. ഇതിനൊടുവിലാണ്, ജോമോനും രണ്ടു സുഹൃത്തുക്കളും ആക്രമിച്ചത്. മുഖത്തും കാലുകളിലായിരുന്നു വെട്ടേറ്റത്. വലക്കാവ് സ്വദേശി ഷിജോ, പൊന്നൂക്കര സ്വദേശി സജിതന്‍, പൂച്ചെട്ടി സ്വദേശി ജോമോന്‍ എന്നിവരായിരുന്നു പ്രതികള്‍. മൂവരേയും കയ്യോടെ അറസ്റ്റ് ചെയ്തു. 

കൊലയ്ക്കു ശേഷം മൂവരേയും ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 2015നു ശേഷം സതീഷ് കേസില്‍ ഉള്‍പ്പെട്ടിട്ടില്ല. മീന്‍ വിറ്റായിരുന്നു ഉപജീവനം. ഇതിനിടെയാണ്, മദ്യലഹരിയില്‍ സുഹൃത്തുക്കളുമായി വാക്കേറ്റമുണ്ടായതും കൊല്ലപ്പെട്ടതും. 80,000 രൂപ സതീഷ് കടം വാങ്ങിയിരുന്നു. ഇതു തിരിച്ച് ചോദിച്ചതിന്റെ പേരിലുള്ള സംഭാഷണമാണ് വാക്കറ്റത്തിലും കൊലപാതകത്തിലും കലാശിച്ചത്.

Murder suspect hacked to death in Thrissur: