rowdy-Birthday

TOPICS COVERED

മാസ് സിനിമകളിലെ രംഗങ്ങളെ വെല്ലുന്ന ബര്‍ത്ഡേ സെലിബ്രേഷനുമായി  ഗുണ്ട. ചെന്നൈ സെയ്താപേട്ടിലെ തിരക്കേറിയ റോഡില്‍ വടിവാളടക്കം പുറത്തെടുത്തായിരുന്നു ഗുണ്ടാത്തലവന്റേയും അനുയായികളുടേയും ആഘോഷം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ഏത് സിനിമയിലെ രംഗമെന്ന് ആലോചിച്ച് തലപുകച്ച് സമയം കളയേണ്ട. ഇത് റീല്‍സാണ്.. റിയലാണ്.. ഗുണ്ടാത്തലവന്‍ ഏഴിലരസന്റെ ബര്‍ത്ത് ഡേ  സെലിബ്രേഷനാണ് ഇത്. ഫുള്‍ കോസ്റ്റ്യൂമിലാണ് ഗുണ്ട. മാലയിട്ടത് ക്രെയിന്‍ കൊണ്ട്. പിന്നാലെ ആഘോഷമായി റോഡിലേക്ക്.. വടിവാള് കൊണ്ട് റോഡില്‍  തീപൊരി ചിതറിച്ച് അനുയായികള്‍. 50 ലധികം ഗുണ്ടകള്‍ ബര്‍ത് ഡേ ആഘോഷത്തില്‍ പങ്കെടുത്തെന്നാണ് വിവരം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തില്‍ കടുത്ത ആശങ്കയിലാണ് നാട്ടുകാര്‍. ബിഎസ്പി നേതാവ് ആംസ്ട്രോങ്ങടക്കം കൊലപ്പെട്ടിട്ടും ഗുണ്ടകളുടെ വിളയാട്ടത്തിന് തടയിടാനായിട്ടില്ലെന്നാണ് ജനങ്ങളുടെ പരാതി.