peacocke-nattu-curry

TOPICS COVERED

മയിലിനെ കൊന്ന് കറിവച്ച യൂട്യൂബര്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റില്‍. തെലങ്കാന സിര്‍സില ജില്ലയിലെ യുട്യൂബറാണു മയിലിനെ കൊന്നു ജയിലിലായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

സിര്‍സില ജില്ലയിലെ തങ്കലപ്പള്ളി സ്വദേശി കോടം പ്രണയ് കുമാര്‍ വളര്‍ന്നുവരുന്നൊരു യുട്യൂബറാണ്. ഇതുവരെ ആരും ചെയ്യാത്ത കണ്ടന്റിനായി പ്രണയി വീട്ടുമുറ്റത്തെത്തിയ മയിലിനെ പിടികൂടിക്കൊന്നു. പിന്നെ നല്ല നാട്ടുസ്റ്റൈല്‍ മയില്‍ കറിയുണ്ടാക്കുന്നത് വള്ളി പുള്ളി തെറ്റാതെ വ്ലോഗാക്കി. തൊലിയുരിച്ച മയിലിനെ വെട്ടി കഷ്ണങ്ങളാക്കുന്നതു മുതല്‍ നാട്ടു കറിയും കൂട്ടി ഭക്ഷണം കഴിക്കുന്നതു വരെയുള്ള സവിസ്താരമുള്ള വ്ലോഗ്

വ്ലോഗ് വൈറലായി. ചാനല്‍ കാണാനെത്തുന്നവരുടെ എണ്ണം കുതിച്ചു കയറി. മറുവശത്താകട്ടെ വന്യജീവി സംരക്ഷകര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇന്നലെ തങ്കലപ്പള്ളിയിലെത്തിയ സിര്‍സില പൊലീസ് പ്രണയെ അറസ്റ്റ് ചെയ്തു. ബാക്കിയുണ്ടായിരുന്ന കറിയും പിടിച്ചെടുത്തു

വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റിലായ പ്രണയ് നിലവില്‍ ജയിലിലാണ്. കോടതിയില്‍ ഹാജരാക്കുന്നതിനു മുന്‍പായി പ്രണയുടെ രക്തം  വനം വകുപ്പ് ശേഖരിച്ചു.  ശരീരത്തില്‍ നിന്ന് മയില്‍ ഇറച്ചിയുടെ അംശം കണ്ടെത്താനായി ഫോറന്‍സിക് ലാബിലേക്ക് കറിക്കൊപ്പം രക്തവും അയച്ചിരിക്കുകയണ്. കൂടാതെ ചാനലില്‍ നിന്നു ദൃശ്യങ്ങള്‍ നീക്കുകയും ചെയ്തു.