കോഴിക്കോട് മാങ്കാവിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കുറ്റിക്കാട്ടൂർ സ്വദേശി നിസാർ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ ബസ് ഡ്രൈവർ സുബ്രഹ്മണ്യൻ ആശുപത്രിയിൽ ചികിത്സ തേടി.
പാലക്കാട് നിന്ന് കൊഴിക്കൊടെക്ക് വരികയായിരുന്ന ksrtc ബസ്സ് മാങ്കാവ് പിന്നിട്ടപ്പോഴാണ് ആക്രമണം ഉണ്ടാകുന്നത്. ബസിന് പിന്നാലെ വന്ന കാറ് ഓടിച്ചിരുന്ന കുറ്റിക്കാട്ടൂർ സ്വദേശി നിസാർ ബസ്സിൽനിന്ന് ഡ്രൈവറെ പിടിച്ചിറക്കി ആക്രമിക്കുകയായിരുന്നു. കാറിന് സൈഡ് കൊടുത്തില്ലെന്ന ആരോപിച്ചായിരുന്നു മർദനം . പരുക്കേറ്റ കോഴിക്കോട് ഡ്രൈവർ സുബ്രഹ്മണ്യൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
നിസാർ ഓടിച്ചിരുന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല് പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു