TOPICS COVERED

കോഴിക്കോട് ഫറോക്കിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ കയറി ആക്രമണം. കോഴിക്കോട് – ഫറോഖ് റൂട്ടില്‍ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന മറ്റൊരു ബസ്സിലെ ജീവനക്കാർ ആക്രമണം നടത്തിയത്. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമത്തിൽ കലാശിച്ചത്.

യാത്രക്കാരുടെ സാന്നിധ്യത്തിലാണ് ഓടുന്ന ബസിലേക്ക് മാരക ആയുധങ്ങളുമായി മൂന്നംഗസംഘം ആക്രമണം നടത്തിയത്. ബസിന്റെ ചില്ലുകളും പ്രതികള്‍ അടിച്ചു തകര്‍ത്തു. ചില്ല പൊട്ടിത്തെറിച്ച് യാത്രക്കാരിയായ കുട്ടിക്ക് നിസാര പരിക്കേറ്റു. ബസിലെ ജീവനക്കാര്‍ക്കെതിരെ ക്രൂരമായ ആക്രമണമാണ് പ്രതികള്‍ അഴിച്ചുവിട്ടു.  

സമയക്രമത്തെ ചൊല്ലിയാണ് കരുവൻതുരുത്തി – മെഡിക്കൽ കോളേജ് റൂട്ടിലൂടുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരുടെ ആക്രമണം. ആക്രമണവുമായി ബന്ധപ്പെട്ട കാരാട് സ്വദേശി നന്ദു നോർത്ത് ബേപ്പൂർ സ്വദേശി അശ്വിൻ വെള്ളിമാടക്കുന്ന സ്വദേശി ഹാൻഷിക്ക് എന്നിവരാണ് പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ കണ്ടക്ടർ സിറാജ് ഡ്രൈവർ മജീദ് എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ ചുമത്തിയത്. കോടതി ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ENGLISH SUMMARY:

Bus attacked by goondas