TOPICS COVERED

എറണാകുളം വടക്കൻ പറവൂരിൽ എക്സൈസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ അബ്കാരി കേസ് പ്രതിയുടെ അതിക്രമം. കാറിന്‍റെ ബോണറ്റും വീടിന്‍റെ ജനൽ ചില്ലുകളും തകർത്ത പ്രതി രാകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ഹനീഷിന്‍റെ ഭാര്യക്ക്‌ പരിക്കേറ്റു. 

അനധികൃത മദ്യ വില്പന നടത്തിയതിന് പറവൂർ സ്വദേശിയായ രാകേഷിനെതിരെ എക്സൈസ് കേസ് എടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് എക്സൈസ് പ്രിവന്റീവ് ഓഫീസറായ ഹനീഷിന്റെ കെടാമംഗലത്തുള്ള വീട്ടിലെത്തി പ്രതി അതിക്രമം കാട്ടിയത്. വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തു. കാറിന്റെ ബോണറ്റ് കരിങ്കല്ലുകൊണ്ട് ഇടിച്ചു തകർത്തു. തടയാൻ എത്തിയ ഹനീഷിന്റെ ഭാര്യയെയും ആക്രമിച്ചു. വൈകിട്ട് മൂന്ന് മണിക്കും പിന്നീട് അർദ്ധ രാത്രിയിലുമാണ് ആക്രമണം നടത്തിയത്. 

എക്സൈസ് ഓഫീസറുടെ മക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കടന്നു കളയുകയായിരുന്നു. രാത്രിയിൽ തന്നെ രാകേഷിനെ  പറവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ അതിക്രമിച്ചു കടന്നതിനും  നാശനഷ്ടം വരുത്തിയതിനും ഭീഷണിപ്പെടുത്തിയതിനുമടക്കമാണ് കേസ്.

ENGLISH SUMMARY:

In a shocking incident in North Paravur, Ernakulam, an Excise officer's house was attacked by a man, identified as Rakesh, who caused extensive damage. The attacker smashed the car's bonnet and the window panes of the house.