കൊച്ചി കളമശേരി എച്ച്എംടി ജംക്‌ഷനില്‍ സര്‍വീസിനിടെ സ്വകാര്യ ബസ് കണ്ടക്ടറെ കുത്തിക്കൊന്നു. യാത്രക്കാരുടെ മുന്നിലിട്ടായിരുന്നു അരുംകൊല. ഇടുക്കി സ്വദേശി അനീഷ് ആണ് കൊല്ലപ്പെട്ടത്. ‘എന്റെ സഹോദരിയെ നീ കളിയാക്കുമോ’ എന്ന ചോദ്യത്തോടെയാണ് നെഞ്ചില്‍ കുത്തിയത്. ബസിലേക്ക് ഓടിക്കയറിയ പ്രതി കൊലയ്ക്ക് ശേഷം കടന്നുകളഞ്ഞു.