TOPICS COVERED

കാഞ്ഞിരപ്പള്ളി കോവിൽ കടവിൽ ചെരുപ്പുകടയുടെ ഗ്ലാസ് കല്ലുകൊണ്ട് എറിഞ്ഞ് തകർത്ത് മോഷണം. കാഞ്ഞിരപ്പള്ളി, കട്ടപ്പന സ്വദേശികളായ 3 പേർ പൊലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

പുലർച്ചെ 2 മണിയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട സംസ്ഥാന പാതയിൽ കോവിൽകടവിൽ പ്രവർത്തിക്കുന്ന ഷൂ മാർട്ടിന്‍റെ ഗ്ലാസാണ് യുവാവ് കല്ല് കൊണ്ട് എറിഞ്ഞുടച്ച് ഷൂസുകൾ മോഷ്ടിച്ചത്. 3 അംഗ സംഘത്തിൽ മുഖം മറച്ച് വന്ന യുവാവാണ് കടയുടെ മുൻവശത്തെ ഗ്ലാസ് എറിഞ്ഞ് തകർത്ത് ഷൂസുകൾ കവർന്നത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമീപത്തെ കടയിൽ പതിഞ്ഞിരുന്നു.

കാഞ്ഞിരപ്പള്ളി പൊലീസ് ഇവരെ തിരിച്ചറിഞ്ഞതായാണ് സൂചന. കാഞ്ഞിരപള്ളിയിലെ ബന്ധു വീട്ടിലെത്തിയ കട്ടപ്പന സ്വദേശികളായവരടക്കം കസ്റ്റഡിയിലായതായാണ് സൂചന. യുവാവ് കല്ലെടുത്ത് ചില്ല് തകർക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന യുവാക്കൾ ഓടി മറയുന്നത് ദൃശ്യങ്ങളിലുണ്ടെങ്കിലും പിന്നീട് ഇവർ ഒന്നിച്ച് തിരിച്ച് പോകുന്നത് സമീപത്തെ മറ്റൊരു കടയുടെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കടയുടെ ഷട്ടറിന് മുമ്പിൽ ഗ്ലാസിനുള്ളിൽ ഡിസ്പ്ലേ വെച്ചിരുന്ന 9 ഷൂസുകളാണ് സംഘം കവർന്നത്. ഇവർ കരുതിക്കൂട്ടി മോഷണത്തിനെത്തിയതാണന്നാണ് സൂചന. കാഞ്ഞിരപ്പള്ളി സിറ്റി റ്റൈൽ പാലസിന്‍റെ സമീപമുള്ള ഷൂപ്ലാനറ്റിലാണ് മോഷണം നടന്നത്. കാഞ്ഞിരപ്പള്ളി പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. 

ENGLISH SUMMARY:

Theft by breaking the glass of a foorwear store