തൃശൂര്‍ റയില്‍വേ സ്റ്റേഷനിലെ മേല്‍പാലത്തില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. തുണിയില്‍ പൊതിഞ്ഞ് ബാഗിലാക്കിയ നിലയിലായിരുന്നു മൃതദേഹം ഉപേക്ഷിച്ചത്. ആശുപത്രിയില്‍ പ്രസവിച്ച ശേഷം കുഞ്ഞ് മരിച്ചപ്പോള്‍ ഉപേക്ഷിച്ചതാകാനാണ് സാധ്യത. രണ്ടു ദിവസം പ്രായമായ കുഞ്ഞിന്റേതാണ് മൃതദേഹം. സിസിടിവി കാമറകള്‍ പരിശോധിച്ചു വരികയാണ്. റയില്‍വേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികളാണ് ബാഗ് ആദ്യം കണ്ടത്. തുറന്നു നോക്കിയപ്പോള്‍ കുഞ്ഞിന്റെ മൃതദേഹം. തൊട്ടടുത്ത് മറ്റൊരു ബാഗും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. റയില്‍വേ പൊലീസ് അന്വേഷണം തുടരുകയാണ്.