തിരുവോണ രാത്രിയില്‍ തിരുവനന്തപുരത്തുണ്ടായ അപകടങ്ങളില്‍ അഞ്ചുജീവന്‍ നഷ്ടമായി. വര്‍ക്കലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. മംഗലപുരത്തും കഴക്കൂട്ടത്തുമുണ്ടായ അപകടങ്ങളിലും രണ്ടുപേര്‍ മരിച്ചു. മംഗലപുരം ശാസ്തവട്ടത്ത് ബൈക്ക് ഇടിച്ച് സിജു(45)ഉം കഴക്കൂട്ടത്ത് ബൈക്ക് മരത്തിലിടിച്ച് അനുരാജു (27)മാണ് മരിച്ചത്.