wasteprathi

TOPICS COVERED

റോഡരികില്‍ കക്കൂസ് മാലിന്യം തള്ളിയവരെ പിടികൂടാന്‍ കിലോമീറ്ററുകള്‍ നീണ്ട കാര്‍ ചേസിംഗ്. പാലാ- കടപ്പാട്ടൂര്‍ ബൈപ്പാസിലാണ് രാത്രിയുടെ മറവില്‍ ടാങ്കറിലെത്തിച്ച് മാലിന്യം തള്ളിയത്. നാട്ടുകാര്‍ പിന്തുടര്‍ന്നതോടെ  മൂന്നു പ്രതികളെയും  ഓടിച്ചുപോയ ടാങ്കറിനെയും ഗാന്ധിനഗറില്‍വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

 

 പൊന്‍കുന്നം റോഡിലേയ്ക്കുള്ള കടപ്പാട്ടൂര്‍ ബൈപ്പാസിലാണ് സ്ഥിരമായി കക്കൂസ് മാലിനിയം തള്ളുന്നത്. പരാതികള്‍ നല്കിയിട്ടും ഇത് തുടര്‍ന്നതെടയാണ് ജനങ്ങള്‍ നിരീക്ഷണം ശക്തമാക്കിയത്. ഇതിനിടെയാണ് ഇന്നലെ രാത്രി മാലിന്യം തള്ളുന്നത് പ്രദേശവാസികള്‍ ശ്രദ്ധിച്ചത്.  പിന്നാലെ  നാട്ടുകാരായ രാജീവും സാജുവും  കാറിൽ ടാങ്കർ ലോറിയെയും പ്രതികളെയും പിന്തുടർന്നു

ഏറ്റുമാനൂരും കോട്ടയവും  കടന്നു. ഊടു വഴികളിലൂടെ കറങ്ങി ചെയ്‌സിങ് 50 കിലോമീറ്റർ പിന്നിട്ടു. ഇതിനിടയിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാൻ കഴിഞ്ഞതോടെ ഗാന്ധിനഗറിൽ വച്ച് മൂന്നു പ്രതികളെയും പൊലീസ് പിടികൂടി.  കാക്കനാടിന് സമീപമുള്ള മാലിന്യ പ്ലാന്റിൽ  മാലിന്യം എത്തിക്കേണ്ട തൊഴിലാളികൾ ആ തുക ലാഭിക്കാനാണ്  പാലായിൽ മാലിന്യം തള്ളിയത്.

ENGLISH SUMMARY:

Kilometer long car chases to catch those who dumped toilet waste on the roadside