മലപ്പുറം വേങ്ങരയില്‍ വയോധിക ദമ്പതികള്‍ക്കും മകനും ക്രൂരമര്‍ദനം. 70 വയസുള്ള അസൈന്‍, ഭാര്യ 62 വയസുള്ള പാത്തുമ്മ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരുടെ മകന്‍ മുഹമ്മദ് ബഷീറിനും മര്‍ദനമേറ്റു. പരുക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. കടംകൊടുത്ത 23 ലക്ഷം തിരികെ ചോദിച്ചതിനാണ് വേങ്ങര സ്വദേശി അബ്ദുള്‍ കലാമും മക്കളും മര്‍ദിച്ചത് . തടയാനെത്തിയ അയല്‍വാസിക്കും മര്‍ദനമേറ്റു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കടംകൊടുത്ത 23 ലക്ഷം തിരികെചോദിച്ചതിന് ക്രൂരമര്‍ദനമാണ് നേരിടേണ്ടിവന്നതെന്ന് അസൈന്റെ മകന്‍ റസാഖ്. തടയാനെത്തിയ അയല്‍വാസിയുടെ പല്ലുകള്‍ അടിച്ചുകൊഴിച്ചു. പ്രതികള്‍ക്ക് ഒട്ടേറെ നിയമവിരുദ്ധ ഇടപാടുകളുണ്ടെന്നും റസാഖ് മനോരമ ന്യൂസിനോട് പറഞ്ഞു.