കൊല്ലം മൺറോതുരുത്തിൽ വൻ കഞ്ചാവ് വേട്ട. മുപ്പത്തിയൊന്നു കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് എൻഫോഴ്സ്മെന്റ് പിടികൂടി. തൃക്കരുവാ പള്ളിമുക്ക് സ്വദേശി മൂലയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അജ്മൽ ആണ് കഞ്ചാവുമായി പിടിയിലായത്. കേരളത്തിലേക്ക് ആന്ധ്രാപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിൽ നിന്ന് വൻ തോതിൽ കഞ്ചാവ് കടത്തികൊണ്ടുവന്ന് വില്പന നടത്തിവരുന്നവരിൽ പ്രധാനിയാണ് അജ്മലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ജില്ലയിൽ വിവിധ ഭാഗങ്ങളിലുള്ള ലഹരി വില്പനക്കാർക്ക് നൽകി അമിതലാഭം ഉണ്ടാക്കി വരികയായിരുന്നു. കൊല്ലം എക്‌സൈസ് സ്പെഷൽ സ്‌ക്വാഡ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 42 കിലോ കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. 73 കിലോയോളം കഞ്ചാവ് ആണ് ഈ രണ്ട് കേസുകളിലുമായി ആന്റി നർകോട്ടിക് സ്‌ക്വാഡ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.