കൊല്ലം ചിതറയിൽ സുഹൃത്തിനെ കഴുത്തറുത്ത് കൊന്നതിന് പിന്നിൽ ലഹരിയും സാമ്പത്തിക തർക്കവുമാണെന്ന് പൊലീസ്. പ്രതിയായ ചിതറ സ്വദേശി സഹദിനെ കോടതി റിമാൻഡ് ചെയ്തു. ഇന്നലെ സഹദിന്റെ വീട്ടിൽ വച്ചാണ് നിലമേൽ സ്വദേശി ഇർഷാദ് കൊല്ലപ്പെട്ടത്.

രാസലഹരിക്കേസുകളിൽ പ്രതിയായ സഹദ് ലഹരി ഉപയോഗിച്ച ശേഷമാണ് ഇർഷാദിനെ കൊന്നത്. അടുത്ത സുഹൃത്തുക്കളായ ഇരുവരും തമ്മിൽ സാമ്പത്തിക തർക്കവും ലഹരിയിടപാടും ഉണ്ടായിരുന്നു. ഇർഷാദിന്റെ നിലമേലിലെ വീട്ടിലെ ഫർണീച്ചർ വിൽപ്പന നടത്തിയതിന്റെ പണത്തെച്ചൊല്ലിയും തർക്കം ഉണ്ടായെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്. മാത്രമല്ല മന്ത്രവാദത്തിലും സഹദ് താൽപര്യം കാണിച്ചിരുന്നു.

കഴക്കൂട്ടം, പോത്തൻകോട്, ചടയമംഗലം, , കടയ്ക്കൽ, ചിതറ ഉൾപ്പെടെയുള്ള വിവിധ സ്റ്റേഷനുകളിൽ സഹദിനെതിരെ  പതിനാലു ലഹരികേസുകൾ ഉണ്ട്. സ്പോർട്സ് കോട്ട വഴിയാണ് ഇർഷാദ് പൊലീസിൽ ജോലിയിൽ പ്രവേശിച്ചത്. അടൂർ പൊലീസ് ക്യാമ്പിലെ ഹവിൽദാറായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി സർവീസിൽ നിന്ന് മാറ്റി നിർത്തിയതോടെ ഇർഷാദ് പൂർണമായും  സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം. പ്രതിയായ സഹദിനെ കോടതി റിമാൻഡ് ചെയ്തു.

ENGLISH SUMMARY:

Kollam chitara murder case investigation