kollam-murder

TOPICS COVERED

കൊല്ലം ചിതറയിലാണ് അതിദാരുണമായ സംഭവം നടന്നത്. അടൂര്‍ പൊലീസ് ക്യാംപിലെ ഹവില്‍ദാറായ നിലമേൽ വളയിടം സ്വദേശി ഇരുപത്തിയെട്ടുകാരനായ ഇർഷാദാണ് കൊല്ലപ്പെട്ടത്. ഇർഷാദിന്റെ സുഹൃത്ത് സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാസലഹരിയാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നു.  

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ 

രണ്ടുദിവസത്തിലേറെയായി ചിതറ വിശ്വാസ് നഗറിലെ സഹദിന്റെ വീട്ടിലാണ് ഇർഷാദ്. മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സഹദിന്റെ പിതാവ് വീടിനുളളില്‍ നോക്കിയപ്പോഴാണ് ഇര്‍ഷാദിനെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. വീടിന്റെ മുകള്‍ നിലയിലെ ചെറിയ മുറിയിലായിരുന്നു മൃതദേഹം. സ്ഥലത്ത് എത്തിയ ആംബുലന്‍സ് ഡ്രൈവറാണ് പൊലീസിനെ വിവരം അറിയിച്ചത്. സഹദിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഇര്‍ഷാദിനെ വീടിനുളളില്‍ വച്ച് സഹദ് കൊല്ലുകയായിരുന്നു. മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സഹദിന്റെ പിതാവ് വീടിനുളളില്‍ നോക്കിയപ്പോഴാണ് ഇര്‍ഷാദിനെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. വീടിന്റെ മുകള്‍ നിലയിലെ ചെറിയ മുറിയിലായിരുന്നു മൃതദേഹം.

സ്ഥലത്ത് എത്തിയ ആംബുലന്‍സ് ഡ്രൈവറാണ് പൊലീസിനെ വിവരം അറിയിച്ചത്. വീടിനുളളില്‍ നിന്ന് പൊലീസിന് ആദ്യം ഒരു ആയുധം ലഭിച്ചെങ്കിലും കൊലപാതകത്തിന് ഉപയോഗിച്ചതല്ല എന്ന് കണ്ടെത്തി. തുടര്‍ന്ന് പുനലൂരില്‍ നിന്നെത്തിയ ഡോഗ് സ്ക്വാഡാണ് വീടിന് സമീപമുളള സ്ഥലത്തു നിന്ന് കത്തി കണ്ടെത്തിയത്. മികച്ച കായികതാരമായിരുന്ന ഇര്‍ഷാദ് അടൂർ പൊലീസ് ക്യാമ്പിലെ ഹവില്‍ദാറാണ്. അച്ചടക്ക നടപടിയുടെ ഭാഗമായി ഇയാളെ ജോലിയില്‍ നിന്ന് മാറ്റി നിർത്തിയിരിക്കുകയായിരുന്നു. ഇര്‍ഷാദും സഹദും നിരന്തരം ലഹരി ഉപയോഗിക്കുന്നവരാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലും വിശദമായ അന്വേഷണം തുടരുകയാണ്.      

എം‍ഡിഎംഎ കേസില്‍ പ്രതിയാണ് സഹദ്. കസ്റ്റഡിയിലുളള സഹദിനെ ചോദ്യം ചെയ്തെങ്കിലും പരസ്പരവിരുദ്ധമായ മറുപടിയാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.

              ‌

ENGLISH SUMMARY:

28-year-old police officer was found murdered in Chithara on Monday, with his throat slit. The victim, identified as Irshad, was a resident of Nilamel Valayidam and served as a Sports Havildar at the Adoor police camp, though he was currently suspended due to misconduct